2021 – 22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ജനക്ഷേമവും ജനപ്രിയവുമെന്ന് പൊതുവികാരം. അസാധാരണകാലത്തെ ബജറ്റെന്നായിരുന്നു അവതരണത്തിനു മുന്നേ ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്. പ്രതിസന്ധിഘട്ടത്തിലും ജനക്ഷേമ പദ്ധതികൾക്കായി തുക വകയിരുത്താൻ കേന്ദ്രത്തിനു സാധിച്ചു. 2021 ലെ കേന്ദ്ര പൊതു ബഡ്ജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: ലക്ഷങ്ങളുടെ മയക്കുമരുന്ന് ബിസിനസ്; സമീറിനും അജ്മലിനും ഒപ്പം അറസ്റ്റിലായ ആര്യ ഡിവൈഎഫ്ഐക്കാരി
* കോവിഡ് വാക്സിൻ പദ്ധതികൾക്കായി 35,000 കോടി രൂപ. പുതിയതായി️ രണ്ട് കോവിഡ് വാക്സിൻ കൂടി ഉടൻ തന്നെ വിതരണത്തിന് എത്തും.
* പ്രാഥമിക , ദ്വീതീയ , ത്രിദീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 64.180 കോടി രൂപയുടെ പ്രത്യേക പദ്ധതി.
* ശുദ്ധജല പദ്ധതികൾക്ക് 2,87, 000 കോടി രൂപയുടെ പദ്ധതി
* നഗര ശുചിത്വ പദ്ധതികൾക്കായി 1,41,678 കോടി രൂപ
* വായു മലിനീകരണം തടയാൻ 42 നഗരങ്ങളിൽ 2,217 കോടി രൂപയുടെ പദ്ധതി
* രാജ്യത്ത് 7 മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും.
* രാജ്യത്ത്️ മൂലധന ചെലവിനായി 5.54 ലക്ഷം കോടി രൂപ അനുവദിച്ചു
* ദേശീയ ജൽ ജീവൻ മിഷന് 2.87 ലക്ഷം️ കോടി രൂപ
* കേരളത്തിലെ 1,100 കിലോമീറ്റർ ദേശീയ പാതയുടെ വികസനത്തിന് 65,000 കോടി രൂപ
* ആരോഗ്യമേഖലയ്ക്ക് ആകെ 2.23 ലക്ഷം കോടി രൂപ നീക്കി വെച്ചു
* കൊച്ചി മെട്രോ പദ്ധതി 11.5 കിലോമീറ്റർ നീട്ടാൻ 1,957 കോടി രൂപ അനുവദിച്ചു
* ഇന്ത്യൻ റെയിൽവേയ്ക്ക് 1.10 ലക്ഷം കോടി
* സർക്കാർ ബസ് സർവീസ് നവീകരിക്കാൻ 18,000 കോടി രൂപ
* ഉജ്ജ്വല ഗ്യാസ് യോജന പദ്ധതിയിൽ 1കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും
* രാജ്യത്തെ ഊർജ്ജ മേഖലയ്ക്ക് 3.05 ലക്ഷം കോടി രൂപ അനുവദിച്ചു
* പിപിപി മോഡൽ രാജ്യത്തെ 7 തുറമുഖത്തിന്റെ വികസനത്തിന് 2, 000 കോടി രൂപ
* പൊതുമേഖലാ ബാങ്കുകൾക്ക് 20,000 കോടി രൂപ
Post Your Comments