സ്വപ്നദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് ആചാര്യന്മാര്‍ വിലയിരുത്തുന്നത്. നല്ല സ്വപ്നം കണ്ടാല്‍ വീണ്ടും ഉറങ്ങരുതെന്നും ചീത്ത സ്വപ്നം കണ്ടാല്‍ ഈശ്വരനെ പ്രാര്‍ഥിച്ചു വീണ്ടും ഉറങ്ങണമെന്നും ആചാര്യന്മാര്‍ പറയുന്നു. പകല്‍സ്വപ്നങ്ങള്‍ ഫലിക്കാനുള്ളതല്ലെന്നും ആചാര്യന്മാര്‍ പറഞ്ഞു വയ്ക്കുന്നു. വിവിധ ധാന്യങ്ങളും ഫല,കിഴങ്ങു വര്‍ഗങ്ങളും സ്വപ്നത്തില്‍ കണ്ടാലുണ്ടാകുന്ന ഫലങ്ങളെയാണ് ഇവിടെ പറയുന്നത്.
ശുഭകാര്യങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണ് മഞ്ഞള്‍ സ്വപ്നം കണ്ടാല്‍ ഉണ്ടാകുകയെന്ന് ആചാര്യന്മാര്‍ പറയുന്നു. വീട്ടില്‍ മംഗളകാര്യങ്ങള്‍ ശുഭകാര്യങ്ങള്‍ എന്നിവ നടക്കാം. നല്ല ആരോഗ്യമാണ് വേണ്ടതെങ്കില്‍ നെല്ലിക്ക സ്വപ്നത്തില്‍ വരണം. ഐശ്വര്യവും സമ്പത്തു വര്‍ധിക്കണമെങ്കില്‍ ധാന്യങ്ങള്‍ സ്വപ്നത്തില്‍ വരണം. ധാന്യങ്ങള്‍ തട്ടിപ്പോകുന്നതാണ് സ്വപ്നത്തില്‍ കണ്ടതെങ്കിലോ വിപരീത അനുഭവമാണ് ഉണ്ടാകുന്നതെന്നും ആചാര്യന്മാര്‍ പറയുന്നു.
അന്യരില്‍ നിന്നും പഴങ്ങള്‍ വാങ്ങുന്നതാണ് സ്വപ്നദര്‍ശനമെങ്കില്‍ നിങ്ങളുടെ വിജയം മറ്റുള്ളവരുടെ സഹായത്താലെന്ന് ചിന്തിച്ചു കൊള്ളണം. പച്ചക്കറികളാണ് സ്വപ്‌നത്തില്‍ വന്നതെങ്കില്‍ മേലുദ്യോഗസ്ഥന്റെ പ്രീതി പിടിച്ചു പറ്റാന്‍ ശ്രദ്ധിക്കണമെന്നു ചിന്തിച്ചു കൊള്ളണം. ഓറഞ്ച് സ്വപ്നത്തില്‍ വരുന്നത് അത്ര നല്ലതല്ല. ദുഷ്പേര് കേള്‍ക്കാനുള്ള സന്ദര്‍ഭങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം. വെറ്റിലയും അടയ്ക്കയുമാണെങ്കില്‍ ശുഭവാര്‍ത്തയാണ് കേള്‍ക്കാന്‍ പോകുന്നതെന്ന് ചിന്തിച്ചു കൊള്ളണം.
Post Your Comments