Latest NewsNewsIndiaCrime

മകൻ അമ്മയെ അടിച്ചുകൊന്നു

റാഞ്ചി: ഭക്ഷണം വിളമ്പാൻ വൈകിയതിന് മദ്യപാനിയായ മകൻ മാതാവിനെ കൊന്നു. ജാർഖണ്ഡിലെ വെസ്റ്റ്​ സിംഗ്ഭും ജില്ലയിലെ ചൈബാസയിലെ മനോഹർപൂർ ബ്ലോക്ക്​ പ്രദേശത്തെ ജോജോഗട്ടു ഗ്രാമത്തിലാണ്​ ഞെട്ടിപ്പിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന 35കാരനായ പ്രധാൻ സോയിയായ്​ പ്രതിയെന്ന്​ പൊലീസ് പറയുകയുണ്ടായി.

60 കാരിയായ മാതാവ്​ സുമിക്കൊപ്പമാണ്​ ഇയാൾ താമസിക്കുന്നത്​. ഇയാൾ കടുത്ത മദ്യപാനിയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

‘ഞങ്ങൾ സംഭവ സ്ഥലത്തെത്തിയപ്പോൾ അമ്മയെ കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം മുറ്റത്ത് സംസ്​കരിക്കാൻ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വെള്ളിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ അമ്മയോട് ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം വിളമ്പാൻ വൈകിയതോടെ വടിയെടുത്ത് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ്​ പ്രധാൻ പറയുന്നത്​’ -മനോഹർപൂർ എസ്​.ഡി.പി.ഒ വിമലേഷ് ത്രിപാഠി പറഞ്ഞു.

പ്രതിയെ പൊലീസ്​ അറസ്റ്റ്​ ചെയ്​തിട്ടുണ്ട്​. കേസിൽ അന്വേഷണം നടക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button