പത്തനംതിട്ട : തിരുപ്പതി വെങ്കിടാചലപതിയുടെ 6 അടിയിലേറെ ഉയരമുള്ള അപൂര്‍വ വിഗ്രഹം തടിയില്‍ തീര്‍ത്തിരിയ്ക്കുകയാണ് 70-കാരനായ ശില്‍പി ശിവന്‍കുട്ടി. ആനന്ദപ്പള്ളി പോത്രാട് പാറയില്‍ വീടിന് മുന്‍പിലുള്ള പണിശാലയിലാണ് ശിവന്‍കുട്ടി(70) വിഗ്രഹം ഒരുക്കിയത്. മൂന്ന് മാസം കൊണ്ടാണ് ശ്രമകരമായ ഈ ജോലി അദ്ദേഹം പൂര്‍ത്തിയാക്കിയത്. പീഠത്തില്‍ മഹാവിഷ്ണുവിന്റെ 10 അവതാരവും കൊത്തിയെടുത്തിട്ടുണ്ട്.
രാധയും കൃഷ്ണനും, സായി ബാബ , ഗണപതി, നൃത്തരൂപങ്ങള്‍, മഹാവിഷ്ണു, അയ്യപ്പന്‍, സരസ്വതി ദേവി, ശിവന്‍, ഉണ്ണിക്കണ്ണന്‍, യേശു ക്രിസ്തുവിന്റെ തിരുഹൃദയം, തുടങ്ങി ഒട്ടേറെ വിഗ്രഹങ്ങള്‍ ശിവന്‍കുട്ടി തടിയില്‍ തീര്‍ത്തിട്ടുണ്ട്. വെങ്കിടാചലപതിയെ കൊത്തിയെടുക്കാമോയെന്നുള്ള സുഹൃത്തിന്റെ ചോദ്യമാണ് ഇത്തരത്തില്‍ ഒരു ഉദ്യമത്തിന് ശിവന്‍കുട്ടി ഇറങ്ങിത്തിരിയ്ക്കാന്‍ കാരണമായത്.
പിന്നീട് ഇതൊരു ജീവിതാഭിലാഷമാക്കി ഏറ്റെടുക്കുകയായിരുന്നു. ആദ്യം ലക്ഷണം ഒത്ത കുമ്പിള്‍ തടി കണ്ടെത്തി. ശില്‍പം മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തമാകാന്‍ ഉയരം 6 അടിയില്‍ കൂടുതലാക്കി. കൊത്തുപണികള്‍ ഇല്ലാത്ത ഒരിടവുമില്ലെന്നാണ് പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. വാട്‌സാപ്പില്‍ കിട്ടിയ ചിത്രം നോക്കി ഇത് കൊത്തിയെടുക്കുകയായിരുന്നു. ഏറെ സൂക്ഷ്മത വേണ്ടതും ശ്രമകരവും ആയതിനാല്‍ തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം കൊത്തിയെടുക്കാന്‍ സാധാരണ ആരും തയ്യാറാകാറില്ല.
Post Your Comments