പീഡനത്തിനിടെ എതിർക്കുന്നയാളെ പിടിച്ചുവെച്ച് വസ്ത്രമഴിച്ച് ഒരാൾക്ക് തനിയെ പീഡിപ്പിക്കാനാകില്ലെന്ന വിചിത്രവാദം പുറപ്പെടുവിച്ച ബോംബെ ഹൈക്കോടതി വിധി വിവാദമാകുന്നു. എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്.
പോക്സോ കേസ് പ്രതിയെ വെറുതേ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമർശം. പീഡനക്കേസിലെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. ഒരാൾ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാല പ്രതികരിച്ചു. 2013ൽ 15 വയസ് പ്രായമുള്ള സമയത്ത് മകൾ പീഡിപ്പക്കപ്പെട്ടുവെന്ന അമ്മ നൽകിയ കേസിലാണ് കോടതിയുടെ തീരുമാനം.
Also Read: പൊലീസിനെ വാളുകൊണ്ട് ആക്രമിച്ച കർഷകൻ അറസ്റ്റിൽ; കർഷക സമരത്തിൻ്റെ മുഖം മാറുമ്പോൾ
നേരത്തെ വസ്ത്രത്തിന് മുകളിലൂടെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന പുഷ്പ ഗനേഡിവാലയുടെ വിധി വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിധി. കൂടാതെ, കൈയ്യിൽ പിടിക്കുന്നതും ഇരയ്ക്ക് മുന്നിൽ വെച്ച് പാൻ്റിൻ്റെ സിപ് അഴിക്കുന്നതും ലൈംഗിക പീഡന പരിധിയിൽ വരുന്ന കാര്യമല്ലെന്നും പുഷ്പ നിരീക്ഷിച്ചിരുന്നു.
വിവാദ വിധികൾ പ്രഖ്യാപിച്ചതോടെ ഇവരെ സ്ഥിരപ്പെടുത്തില്ലെന്ന് റിപ്പോർട്ടുകൾ. രണ്ട് വർഷം പ്രവൃത്തിപരിചയമുള്ള സാഹചര്യത്തിൽ സ്ഥിരപ്പെടുത്താൻ ശിപാർശ ഉണ്ടായിരുന്നു. എന്നാൽ, ഈ സാഹചര്യത്തിൽ പ്രതികളെ ന്യായീകരിക്കുന്ന വിധികൾ പ്രഖ്യാപിക്കുന്ന ജഡ്ജിയെ സ്ഥിരപ്പെടുത്താൻ താൽപ്പര്യമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
Post Your Comments