പശ്ചിമേഷ്യന്‍ പ്രശ്ന പരിഹാരം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അൻറ്റോണിയോ ഗുട്ടെറസ്. അമേരിക്കയുടെ മുന്‍ പ്രസിഡൻറ്റിൻറ്റെ കാലത്ത് പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് പ്രകടമായ ഒരു നീക്കവും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈഡന്‍ ഭരണകൂടത്തിെൻറ്റെ സമീപനം ഗുണം ചെയ്യുമെന്നാണ് യു.എന്‍ വിലയിരുത്തല്‍.
സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉള്‍പ്പെടെ യഥാര്‍ഥ സമാധാന പദ്ധതിയാണ് യു.എന്‍ ലക്ഷ്യമിടുന്നതെന്ന് അൻറ്റോണിയോ ഗുട്ടെറസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയെ കൂടി പരിഗണിച്ചു കൊണ്ടുള്ള ബൈഡന്‍ ഭരണകൂടത്തിെന്‍റ നിലപാട് പ്രശ്നപരിഹാര നടപടികള്‍ക്ക് ആക്കം കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു വന്‍ശക്തി രാജ്യങ്ങളുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്താനാണ് യു.എന്‍ തീരുമാനം.
Post Your Comments