Latest NewsNewsInternational

6 വിഭാഗക്കാർക്ക് പൗരത്വം നൽകും; സുപ്രധാന പ്രഖ്യാപനവുമായി യു.എ.ഇ

ഇവർക്ക് ഇരട്ട പൗരത്വം അംഗീകരിച്ച് യു എ ഇ

വിദേശികളായ നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, കലാകാരന്മാർ, പ്രഗത്ഭ വ്യക്തിത്വങ്ങൾ, അവരുടെ കുടുംബങ്ങൾ എന്നിവർക്ക് പൗരത്വം നൽകുമെന്ന് പ്രഖ്യാപിച്ച് യു എ ഇ. പൗരത്വം സംബന്ധിച്ച ഈ സുപ്രധാന പ്രഖ്യാപനം ശനിയാഴ്ചയാണ് യു എ ഇ നടത്തിയിരിക്കുന്നത്.

അസാധാരണ കഴിവുകളുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും എമിറാത്തി പൗരത്വം നൽകുന്നതിലൂടെ അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഈ തീരുമാനം. പൗരത്വം നൽകുന്നതിലൂടെ അവരുടെ സാമൂഹിക സ്ഥിരത ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്യുന്നു.

Also Read: വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വീണ്ടും ശ്രമം; കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് പൗരത്വത്തിൽ മാറ്റങ്ങൾ വരുത്തിയത്. ഈ മാറ്റങ്ങൾ യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച അംഗീകരിക്കുകയായിരുന്നു.

പൗരത്വം നൽകുന്നതിനോടൊപ്പം ചില നിബന്ധനകളുമുണ്ട്. പുതിയ പൗരത്വം നൽകുന്നതിനോടൊപ്പം അവരുടെ നിലവിലുള്ള പൗരത്വത്തിനും അംഗീകാരമുണ്ടാകും. നേരത്തേ, ഇരട്ട പൗരത്വം യു എ ഇ അംഗീകരിച്ചിരുന്നില്ല. ഇതാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.

പൗരത്വത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും:

നിക്ഷേപകർ: നിക്ഷേപകർക്ക് യു‌.എ.ഇയിൽ ഒരു വസ്തു നിർബന്ധമായും ഉണ്ടായിരിക്കണം.

ഡോക്ടർമാരും പ്രൊഫഷണലുകളും: യുഎഇക്ക് ആവശ്യമായ ഏതെങ്കിലും ഒരു ശാസ്ത്രമേഖലയിൽ കഴിവ് തെളിയിച്ചവർ ആയിരിക്കണം. ഈ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.

ശാസ്ത്രജ്ഞർ: ഒരു യൂണിവേഴ്സിറ്റി, ഒരു ഗവേഷണ സ്ഥാപനം അല്ലെങ്കിൽ സ്വകാര്യ മേഖലയിലെ സജീവ ഗവേഷകനായിരിക്കണം. ഇവർക്കും 10 വർഷത്തെ പരിചയമുണ്ടായിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button