ലഖ്നൗ: യുപിയിൽ 35കാരിയായ ദളിത് യുവതിയെ പ്രായപൂർത്തിയാകാത്ത അഞ്ചുപേർ ചേർന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നു. ബദൗൻ ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച പ്രതികൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. വീഡിയോ വ്യാപകമായ പ്രചരിച്ചതോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. 15 ഉം 17ഉം വയസുള്ളവരാണ് കേസിലെ അഞ്ച് പ്രതികൾ. ഇവരെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരയായ യുവതിയും പ്രായപൂർത്തിയാകാത്ത പ്രതികളും സമീപ വാസികളാണ്. ഒക്ടോബറിൽ യുവതിയെ പ്രതികൾ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് മാറി മാറി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
Post Your Comments