തിരുവനന്തപുരം : മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി അവകാശവാദം ഉന്നിയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ചാണ്ടി അടക്കം ആര് മുഖ്യമന്ത്രി ആയാലും പ്രശ്നം ഇല്ല . സ്ഥാനത്തിന് വേണ്ടി കലാപം ഉണ്ടാക്കുന്ന പതിവോ ജാഥ നടത്തുന്ന പതിവോ ഇല്ലെന്നും ചെന്നിത്തല പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് രമേശ് ചെന്നിത്തല ഈക്കാര്യം പറഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയെ അധികാരത്തിൽ എത്തിക്കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്. മുസ്ലീം ലീഗിന് പ്രതിപക്ഷ നേതാവിനോട് അവിശ്വാസം ഉള്ളതായി കരുതുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം എന്ത് വേണമെന്നുള്ളത് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി രണ്ടര വര്‍ഷത്തോളം ഒരു പദവിയും ഇല്ലാതെ നിന്നിട്ടുണ്ട്. അന്നും പാര്‍ട്ടിയായിരുന്നു വലുത്. മറ്റാരെങ്കിലും ആയിരുന്നെങ്കിൽ അന്ന് എന്താകുമായിരുന്നു എന്നും രമേശ് ചെന്നിത്തല ചോദിക്കുന്നു. അന്ന് ഹൈക്കമാന്‍റ് ഇടപെട്ടതിന് ശേഷമാണ് ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി പറയുന്നതെന്തും കേൾക്കുന്നതാണ് ശീലം. അതിൽ മാറ്റമില്ല . എന്തിലും വലുത് കോൺഗ്രസ് പാര്‍ട്ടിയാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Post Your Comments