പീഡനത്തിനിടെ എതിർക്കുന്നയാളെ പിടിച്ചുവെച്ച് വസ്ത്രമഴിച്ച് ഒരാൾക്ക് തനിയെ പീഡിപ്പിക്കാനാകില്ലെന്ന വിചിത്രവാദവുമായി ബോംബെ ഹൈക്കോടതി. എതിർക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാൻ ഒരാൾക്ക് തനിയെ സാധിക്കില്ലെന്ന് നാഗ്പൂർ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധിച്ചു. പോക്സോ കേസ് പ്രതിയെ വെറുതേ വിട്ടുകൊണ്ടുള്ള ഉത്തരവിലാണ് ഈ പരാമർശം.
Also Read: മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ കുരുക്കിയത് ആ ചോദ്യം
പീഡനക്കേസിലെ പ്രതിയെ പ്രതിയെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ഗനേഡിവാല വിവാദ വിധി പുറപ്പെടുപ്പിച്ചത്. ഒരാൾ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാല പ്രതികരിച്ചു.
2013ൽ 15 വയസ് പ്രായമുള്ള സമയത്ത് മകൾ പീഡിപ്പക്കപ്പെട്ടുവെന്ന അമ്മ നൽകിയ കേസിലാണ് കോടതിയുടെ തീരുമാനം. നേരത്തെ വസ്ത്രത്തിന് മുകളിലൂടെ ഒരു പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന പുഷ്പ ഗനേഡിവാലയുടെ വിധി വൻ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിധി.
Post Your Comments