Latest NewsNewsIndia

ട്രാക്ടര്‍ റാലിക്കിടെ മരണമടഞ്ഞ ചെറുപ്പക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മരിച്ചത് ഓസ്ട്രേലിയയില്‍ നിന്നെത്തിയ യുവാവ് : യുവാവിനെ ബന്ധുക്കള്‍ നിര്‍ബന്ധിപ്പിച്ച് റാലിയില്‍ പങ്കെടുപ്പിച്ചതെന്ന് വിവരം

ട്രാക്ടര്‍ റാലിക്കിടെ മരണമടഞ്ഞ ചെറുപ്പക്കാരനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, മരിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ യുവാവ്. യുവാവിനെ ബന്ധുക്കള്‍ നിര്‍ബന്ധിപ്പിച്ച് റാലിയില്‍ പങ്കെടുപ്പിച്ചതെന്ന് വിവരം .ഉത്തര്‍പ്രദേശിലെ രാംപുര്‍ സ്വദേശിയായ നവരീത് സിങ് എന്ന 27 കാരന്‍ ആണ് മരിച്ചത്. അടുത്തിടെ ഓസ്ട്രേലിയയില്‍ വച്ചായിരുന്നു നവനീതിന്റെ വിവാഹം.

Read Also : കര്‍ഷകന്‍ വെടിയേറ്റു മരിച്ചു എന്ന വ്യാജ വാര്‍ത്തയുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകന് വിലക്ക് ഏര്‍പ്പെടുത്തി

ഉന്നത വിദ്യാഭ്യാസത്തിനായാണ് നവനീത് ഓസ്ട്രേലിയയിലേക്ക് പോയത്. പൊലീസ് വെടിവെയ്പിലാണ് നവനീത് കൊല്ലപ്പെട്ടതെന്ന് കര്‍ഷകര്‍ ആരോപിക്കുമ്പോള്‍ ട്രാക്ടര്‍ മറിഞ്ഞ്‌ മരിച്ചതെന്നാണ് സത്യം. പോലീസ് വീഡിയോ പുറത്ത് വിടുകയും ചെയ്തു.

ട്രാക്ടര്‍ കീഴ്മേല്‍ മറിഞ്ഞു സാരമായി പരുക്കേറ്റാണ് മരണമെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ ഇക്കാര്യം വ്യക്തമായെന്നുമാണ് പൊലീസ് പറയുന്നത്. ട്രാക്ടര്‍ പരേഡ് സംഘര്‍ഷത്തിലേക്ക് വഴിമാറിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് ചില കര്‍ഷക സംഘടനകളുടെ ആരോപണം.

 

പൊലീസ് ബാരിക്കേഡുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും ട്രക്കുകളും നിരത്തിയെങ്കിലും ട്രാക്ടറുകള്‍ കൊണ്ട് അവയെല്ലാം ഇടിച്ചുനീക്കി കര്‍ഷകര്‍ മുന്നോട്ടുകുതിച്ചു. പിന്നീട് പല സംഘങ്ങളായി തിരിഞ്ഞ് ഐടിഒ, ചെങ്കോട്ട, രാജ്ഘട്ട്, സുപ്രീം കോടതി എന്നിവിടങ്ങളിലേക്കു നീങ്ങുകയായിരുന്നു. പൊലീസ് നോക്കിനില്‍ക്കെ ഉച്ചയ്ക്കു രണ്ടോടെയാണു ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയത്. ഇവരെ പിന്നീട് ഒഴിപ്പിച്ചെങ്കിലും കലുഷിതാന്തരീക്ഷം രാത്രി വരെ നീണ്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button