
പട്‌ന: ബീഹാറില്‍ 55കാരിയെ മരുമകള്‍ കുത്തിക്കൊന്നു. തലയില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിയും കണ്ണ് ചൂഴ്‌ന്നെടുത്തുമാണ് യുവതി കൊലപാതകം നടത്തിയതെന്ന് പൊലീസ് അറിയിക്കുകയുണ്ടായി.
പട്‌ന പര്‍സ ബസാര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടക്കുന്നത്. 33 വയസുള്ള ലളിത ദേവിയാണ് അമ്മായിയമ്മ ധര്‍മ്മശീല ദേവിയെ കൊലപ്പെടുത്തിയിരിക്കുന്നത്. തലയില്‍ നിരവധി തവണയാണ് ആക്രമിച്ചിരിക്കുന്നത്. കൊലപാതകത്തിന് ശേഷം സ്ത്രീയുടെ കണ്ണ് കുത്തിപൊട്ടിച്ചതായും പൊലീ്‌സ് പറഞ്ഞു.
കൃത്യം നടക്കുന്ന സമയത്ത് മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നില്ല. 55കാരിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ലളിത ദേവിയെ നാട്ടുകാര്‍ രക്ഷിക്കുകയുണ്ടായി. തീകൊളുത്തി ജീവനൊടുക്കാനാണ് യുവതി ശ്രമിക്കുകയുണ്ടായത്.
40 ശതമാനം പൊള്ളലേറ്റ ലളിത ദേവി പട്‌ന മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് കഴിയുന്നത്. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞില്ലാത്തതിനെ ചൊല്ലി മരുമകളോട് സ്ഥിരമായി 55കാരി മോശമായി പെരുമാറിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Post Your Comments