പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനവേളയിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്തി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകിയെന്ന് മന്ത്രി ഉദ്ഘടനവേളയിൽ സംസാരിക്കവേ വ്യക്തമാക്കി.
Also Read: കോവിഡ് വ്യാപനം, സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം; ഹോട്ടലുകള്‍ക്ക് നിയന്ത്രണം
‘എല്ലാ സഹായവും കേന്ദ്ര സർക്കാർ തന്നു. തുടക്കം മുതൽ ബൈപ്പാസ് പ്രവർത്തനവുമായി മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. പ്രഖ്യാപിച്ച പണം മുഴുവൻ കാലതാമസമില്ലാതെ കേന്ദ്രം നൽകി. 172 കോടിയാണ് പദ്ധതിക്കായി കേന്ദ്രം ചെലവഴിച്ചത്. കേരള സർക്കാർ പ്രഖ്യാപിച്ച 172 കോടിയ്ക്ക് പുറമേ 25 കോടി അധികവും ചെലവഴിച്ചു’- ജി സുധാകരൻ വ്യക്തമാക്കി.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൈപ്പാസ് ഉദ്ഘാടനം ചെയ്തത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്രമന്ത്രി വി മുരളീധരൻ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം നടന്നത്.
Post Your Comments