കോഴിക്കോട്: 22കാരി ഫാത്തിമ അനീഷയുടെ മരണം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് മാതാപിതാക്കള്‍. ഇക്കഴിഞ്ഞ ഡിസംബര്‍ 19നാണ് ഫാത്തിമ അനീഷയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. തൂങ്ങിമരിച്ചുവെന്നാണ് ഭര്‍ത്താവ് മുഹമ്മദ് അനസ് ഫാത്തിമയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്. എന്നാല്‍ മകളുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നും മരണത്തില്‍ ഭര്‍ത്താവിന് മാത്രമല്ല, വീട്ടുകാര്‍ക്കും പങ്കുണ്ടെന്നും പെൺകുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലിസ് കമ്മീഷണര്‍ക്കും മുഖ്യമന്ത്രിക്കും മാതാപിതാക്കള്‍ പരാതി നല്‍കി.
മകളുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാന്‍ നിരവധി കാരണങ്ങള്‍ വീട്ടുകാർ പറയുന്നു. കൂടാതെ 9 മാസം പ്രായമായ കുഞ്ഞിനെ തനിച്ചാക്കി മകള്‍ ഇങ്ങനെ ചെയ്യില്ലെന്ന് മാതാവും ഉറപ്പിച്ച് പറയുന്നു.
തേഞ്ഞിപ്പലം പൊലിസ് ഈ കേസ് കൈകാര്യം ചെയ്തത് പക്ഷപാതപരമായാണെന്ന ആരോപണവും ഉയരുന്നുണ്ട്. അനീഷയെ ഭര്‍ത്താവ് മര്‍ദിക്കുന്നതറിഞ്ഞ് മാതാവ്, അനസിനെ വിലക്കിയിരുന്നു. മകളുടെ ജീവിതം തകരരുതെന്ന് കരുതി മിണ്ടാതെയിരുന്നു. എന്നിട്ടും കുട്ടിയെ ഇല്ലാതാക്കിയെന്നാണ് കുടുംബത്തിന്റെ പരാതി. അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട് ഇപ്പോൾ.
Post Your Comments