Latest NewsNewsEntertainment

നടൻ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു

സില്ലു കരുപ്പട്ടി അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു.

ചെന്നൈ: നടൻ ക്രാവ് മഗ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അറുപത് വയസായിരുന്നു. ടെറസില്‍ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളര്‍ന്നതിനാല്‍ അത് നീക്കം ചെയ്യാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.

വെളുപ്പിനായിരുന്നു അപകടം നടന്നത്. അതുകൊണ്ട് തന്നെ ആരും സമീപത്തുണ്ടായിരുന്നില്ല. നേരം പുലര്‍ന്നപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക്രാവ് മാഗ എന്ന ഇസ്രായേലി സൈനിക ആയോധനകലയുടെ പരിശീലകനായിരുന്നു ശ്രീറാം. അതുകൊണ്ടാണ് പേരിനൊപ്പം ക്രാവ് മാഗ എന്ന് ചേര്‍ത്തത്. തമി്‌നാട് പോലീസ് കമാര്‍ഡോ ഫോഴ്‌സിന്റെയും പരിശീലകനായിരുന്നു അദ്ദേഹം.

സില്ലു കരുപ്പട്ടി അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു. ലീല സാംസണൊപ്പമാണ് അദ്ദേഹം ചിത്രത്തില്‍ വേഷമിട്ടത്. അതോ അന്ത പറവൈ പോലെ എന്ന ചിത്രത്തിന് വേണ്ടി അമല പോളിന്റെയും ഇമൈക്ക നൊടികള്‍ എന്ന ചിത്രത്തിന് വേണ്ടി അനുരാഗ് കശ്യപിന്റെയും പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button