Latest NewsNewsInternational

വിദേശ കപ്പലുകളെ ആക്രമിക്കാൻ കോസ്റ്റ് ഗാർഡുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം പാസാക്കി ചൈന

ബെയ്ജിംഗ് : ചൈനയുടെ അധികാരപരിധിയിലുള്ളഭാഗങ്ങളിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കാൻ കോസ്റ്റ് ഗാർഡുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള നിയമം പാസാക്കി ചൈനീസ് സർക്കാർ. വിദേശ കപ്പലുകളെ തടയാൻ എന്ത് മാർഗവും സ്വീകരിക്കാൻ തീര സംരക്ഷണ സേനയ്ക്കാകും എന്നാണ് നിയമത്തിൽ പറയുന്നത്. ചൈനയുടെ നാഷണൽ പീപ്പിൾസ് കോൺഗ്രസ് സ്റ്റാഡിംഗ് കമ്മിറ്റിയാണ് ഈ നിയമം പുറത്തിറക്കിയത്. അതേസമയം ചൈനയുടെ പുതിയ നയം അയൽ രാജ്യങ്ങളുമായുള്ള സംഘർഷാസ്ഥ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

അവശ്യസമയങ്ങളിൽ കമാൻഡറുടെ നിർദ്ദേശത്തോടെ തീര സംരക്ഷണ സേനയ്ക്ക് ആക്രമണത്തിന് തുടക്കമിടാൻ സാധിക്കുമെന്നും പുതിയ നിയമത്തിൽ പറയുന്നു. ചൈന അവകാശപ്പെടുന്ന സ്ഥലങ്ങളിൽ മറ്റ് രാജ്യങ്ങൾ എന്ത് നിർമ്മിച്ചാലും അത് തകർക്കാനും കപ്പലുകളിൽ കയറി പരിശോധന നടത്താനുമുള്ള അവകാശവും കോസ്റ്റ് ഗാർഡ്‌സിന് നൽകിയിരിക്കുകയാണ്.

അതേസമയം നിരവധി സമുദ്ര ഭാഗങ്ങളിലാണ് ചൈന അവകാശം പറഞ്ഞെത്തുന്നത്. കിഴക്കൻ ചൈന കടലിലെ ദ്വീപായ ഡിയാവോയിൽ ചൈനീസ് കോസ്റ്റ് ഗാർഡുകളുടെ കപ്പലുകൾ വർദ്ധിച്ചുവരുന്നതായി ജപ്പാൻ പരാതി നൽകിയിരുന്നു. അതേസമയം സ്ഥലം പിടിച്ചടക്കാനുള്ള ചൈനുടെ ഗൂഢതന്ത്രമാണെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button