രാമക്ഷേത്ര നിര്‍മ്മാണം ; നിധി സമര്‍പ്പണ്‍ യജ്ഞത്തില്‍ പങ്ക് ചേര്‍ന്ന് മുസ്ലീം സംഘടന

എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു

ലക്നൗ : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായുള്ള ശ്രീരാം മന്ദിര്‍ നിധി സമര്‍പ്പണ്‍ യജ്ഞത്തില്‍ പങ്ക് ചേര്‍ന്ന് മുസ്ലീം സംഘടന. മുസ്ലീം രാഷ്ട്രീയ മഞ്ച്(എംആര്‍എം) ആണ് ആര്‍എസ്എസുമായി ഒത്തു ചേര്‍ന്ന് സംഭാവനകള്‍ സ്വീകരിയ്ക്കാന്‍ തയ്യാറായിരിക്കുന്നത്. എംആര്‍എമ്മിന്റെ ദേശീയ കോര്‍ഡിനേറ്ററായ എസ്.കെ മുദീനാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങള്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നോ ക്രിസ്ത്യാനികള്‍ റോമില്‍ നിന്നോ അല്ല വന്നത്. വിവിധ ദൈവങ്ങളെയാണ് പ്രാര്‍ത്ഥിക്കുന്നതെങ്കിലും നമ്മുടെ പൂര്‍വ്വികര്‍ ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് സമര്‍പ്പണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇവിടെയുള്ള മുസ്ലീം സമൂഹം രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്നും മുദീന്‍ അറിയിച്ചു.

Share
Leave a Comment