KeralaLatest NewsNews

നിയമസഭാ തിരഞ്ഞെടുപ്പ് ; തന്ത്രങ്ങള്‍ ഒരുക്കാന്‍ മുന്‍ നിരയിലേക്ക് ശശി തരൂര്‍

കേരളത്തിലെ അഞ്ച് ജില്ലകളില്‍ ശശി തരൂര്‍ പര്യടനം നടത്തും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മുന്‍ നിരയിലേക്ക് തിരുവനന്തപുരം എം പി ശശി തരൂര്‍. പ്രകടന പത്രിക തയ്യാറാക്കുന്നതിനുള്ള ചുമതല ശശി തരൂരിന് നല്‍കാന്‍ തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി കേരളത്തിലെ അഞ്ച് ജില്ലകളില്‍ ശശി തരൂര്‍ പര്യടനം നടത്തും. സംസ്ഥാനത്തെ വിവിധ വിഭാഗങ്ങളുമായി തരൂര്‍ ചര്‍ച്ച നടത്തും. യുഡിഎഫുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം പ്രകടന പത്രികയുമായി ബന്ധപ്പെട്ട് ഇവരുടെ നിര്‍ദ്ദേശങ്ങളും തരൂര്‍ കേള്‍ക്കും. യുവാക്കളെയും ടെക്കികള്‍ അടക്കമുള്ളവരെയും യുഡിഎഫിലേക്ക് അടുപ്പിയ്ക്കുക എന്നതും തരൂരിനെ മുന്‍ നിരയിലേക്ക് കൊണ്ടു വരുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button