തിരുവനന്തപുരം: അറുതിയില്ലാത്ത പീഡനക്കേസുകളുമായി തലസ്ഥാന നഗരം. മംഗലപുരത്തിനടുത്ത് മുരുക്കുംപുഴയില്‍ വിദ്യാര്‍ഥിനികളായ സഹോദരങ്ങളെ പീഡിപ്പിച്ച കേസില്‍ അറുപത്തിയഞ്ചുകാരന് അറസ്റ്റില്‍. മുരുക്കുംപുഴ സ്വദേശിയായ വിക്രമനെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. ആറും ഒന്‍പതും വയസുള്ള പെണ്‍കുട്ടികളെ നാല് മാസത്തിനിടെ പലപ്പോഴായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.
Read Also: കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം; പി സി ജോര്‍ജിനെ ശാസിച്ച് സ്പീക്കർ
എന്നാൽ അമ്മയുടെ അമ്മയോടൊപ്പം വാടകവീട്ടില്‍ കഴിയുന്നതിനിടെയാണ് പീഡനം. അമ്മുമ്മയോട് പരിചയം നടിച്ച് വീട്ടിലെത്തിയ ശേഷമായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു. കുട്ടികള്‍ അയല്‍ക്കാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments