Latest NewsNewsInternational

വെറുപ്പുളവാക്കുന്ന സന്ദേശങ്ങളാണ് പലരും അയച്ചത്; വിദ്വേഷകമന്റുകളെക്കുറിച്ചു ഷെല്‍ബിയ

'അ​ഗ്ലി ക്വീന്‍' എന്ന ഹാഷ്ടാ​ഗോടെയാണ് വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ പലരും അയച്ചത്.

ലോകത്തിലെ ഏറ്റവും സുന്ദരിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടത് ഇസ്രായേലി സ്വദേശിയായ യേല്‍ ഷെല്‍ബിയയാണ്. 100 സുന്ദരമാര്‍ന്ന മുഖങ്ങളെ തിരഞ്ഞെടുക്കുന്ന ടിസി കാന്‍ഡ്ലെറിലാണ് ഷെല്‍ബിയയുടെ ഈ നേട്ടം. തനിക്ക് വോട്ട് ചെയ്യുകയും പിന്തുണക്കുകയും ചെയ്തവർക്ക് നന്ദി അറിയിച്ച ഷെല്‍ബിയയ്ക്ക് അനുമോദനങ്ങള്‍ക്കൊപ്പം വിദ്വേഷം നിറഞ്ഞ സന്ദേശങ്ങളും കേൾക്കേണ്ടിവന്നു. അതിനെക്കുറിച്ച്‌ തുറന്നുപറയുകയാണ് ഷെല്‍ബിയ.

പിന്തുണച്ചവര്‍ക്ക് നന്ദികുറിച്ച്‌ ഷെല്‍ബിയ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിനടിയിലാണ് ‘അ​ഗ്ലി ക്വീന്‍’ എന്ന ഹാഷ്ടാ​ഗോടെ വെറുപ്പുളവാക്കുന്ന സന്ദേശങ്ങൾ പലരും അയച്ചത്.

read also:കാമുകന്റെ കുഞ്ഞ് തന്റെ വയറ്റിലുണ്ടെന്നു അന്‍സി, കണ്ണീരോടെ ഭര്‍ത്താവും എട്ടുമാസം പ്രായമുള്ള കുഞ്ഞും; നാടകീയ രംഗങ്ങൾ

തനിക്ക് വോട്ട് ചെയ്യുകയും പിന്തുണക്കുകയും ചെയ്തുകൊണ്ട് 100 സുന്ദരമുഖങ്ങളില്‍ ആദ്യപന്തിയിലെത്താന്‍ സഹായിച്ചവര്‍ക്ക് ഇന്‍സ്റ്റ​ഗ്രാമിലൂടെയാണ് ഷെല്‍ബിയ നന്ദി അറിയിച്ചത്. എന്നാല്‍ ഈ പോസ്റ്റിന് താഴെ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞതോടെ ഹേറ്റേഴ്സിന്റെ സ്വതസിദ്ധ ഭാഷയായിരുന്നു അവര്‍ക്കെന്നു കാതലായ ഒന്നും ആ മെസേജുകളില്‍ ഉണ്ടായിരുന്നില്ലെന്നും ഷെല്‍ബിയ പറയുന്നു

shortlink

Post Your Comments


Back to top button