
ബെയ്ജിങ്: അരുണാചല്‍ പ്രദേശ് അതിര്‍ത്തിയിൽ ഗ്രാമനിര്മാണ വിവാദത്തിൽ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുആ ചുന്‍യിംഗ്. ചൈന ഗ്രാമനിര്‍മാണം നടത്തുന്നത് സ്വന്തം പ്രദേശത്തിനുള്ളില്‍ നിന്നാണെന്നും അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൈന വ്യക്തമാക്കി. ”സാന്‍ഗാന്‍ (ടിബറ്റ്) മേഖലയിലെ ചൈനയുടെ നിലപാട് കൃത്യമാണ്. ചൈന ഒരിക്കലും അരുണാചല്‍ പ്രദേശ് എന്ന് വിളിക്കുന്ന സ്ഥലത്തെ അംഗീകരിച്ചിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ല. സ്വന്തം ഭൂമിയിലാണ് നിര്‍മാണം നടത്തുന്നത്. അത് സാധാരണമാണ്.” -ചൈന പറയുന്നു.ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
എന്നാൽ കഴിഞ്ഞ ദിവസമാണ് ചൈന അരുണാചലില്‍ പുതിയ ഗ്രാമം നിര്മിക്കുന്നയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ഇതിന്റെ സാറ്റ്ലൈറ്റ് ദൃശ്യങ്ങളും ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 2019 ഓഗസ്റ്റിലെയും 2020 നവംബറിലെയും ഉപഗ്രഹ ദൃശ്യങ്ങള്‍ സഹിതമായിരുന്നു വാര്‍ത്തകള്‍. നൂറോളം വീടുകളുള്‍പ്പെടുന്ന ഗ്രാമാണിതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. പതിറ്റാണ്ടുകളായ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മേഖല കൂടിയാണിത്. അരുണാചല്‍ തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.
അതേസമയം, വിഷയത്തില്‍ കൃത്യമായ പ്രതികരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യന്‍ ഭൂപ്രദേശം സംരക്ഷിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് മാത്രമായിരുന്നു സര്‍ക്കാര്‍ മറുപടിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ചൈന ഇന്ത്യയുടെ ബലഹീനത മനസിലാക്കിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.
Post Your Comments