
കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയുടെ അനുമതി കിട്ടിയതിനു പിന്നാലെയാണ് കാക്കനാട് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.
സ്വപ്ന സുരേഷ്, സരിത്ത്, യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന് ഖാലിദ് മുഹമ്മദലി ഷൗക്രി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തുന്നതില്‍ സ്വപ്ന അടക്കമുള്ളവര്‍ക്ക് ശിവശങ്കർ സഹായം ചെയ്തെന്നാണ് കസ്റ്റംസിെന്റ കണ്ടെത്തല്‍.
Post Your Comments