പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി വാക്സിൻ സ്വീകരിക്കുമെന്ന് കേന്ദ്ര വൃത്തങ്ങൾ അറിയിച്ചു. പ്രധാനമന്ത്രിക്ക് പുറമെ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരും കൊവിഡ് വാക്സിൻ സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ടത്തിൽ, 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കുത്തിവെപ്പ് സ്വീകരിക്കുവാന്‍ അവസരമൊരുങ്ങുന്നത്.
അതേസമയം, ലോകരാജ്യങ്ങൾക്കായുള്ള കൊറോണ വാക്‌സിൻ കയറ്റുമതി തുടർന്ന് ഇന്ത്യ. രാജ്യത്ത് നിന്നും നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ന് കൊറോണ പ്രതിരോധ വാക്‌സിൻ കയറ്റി അയക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി നേപ്പാളിനും, ബംഗ്ലാദേശിനും അവശ്യസാധനങ്ങൾ ഇന്ത്യ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് പ്രതിരോധ വാക്‌സിൻ നൽകുന്നത്. വാക്‌സിൻ തയ്യാറായാൽ ലോകരാജ്യങ്ങൾക്ക് നൽകുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുതലാണ് ഇന്ത്യ കൊറോണ വാക്‌സിൻ കയറ്റുമതിയ്ക്ക് തുടക്കം കുറിച്ചത്. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് ഇന്നലെ വാക്‌സിനുകൾ കയറ്റുമതി ആരംഭിച്ചത്. വരും ദിവസങ്ങളിലും ഇത് തുടരും.
വാക്‌സിൻ നൽകുന്നതിനുള്ള രണ്ടാം ഘട്ട രജിസ്‌ട്രേഷൻ കേരളത്തിലും പൂർത്തിയായി. വിവിധ സേനാംഗങ്ങൾ, പോലീസുകാർ, റവന്യൂ വകുപ്പ് ജീവനക്കാർ, മുൻസിപ്പൽ വർക്കർമാർ, അംഗനവാടി ജീവനക്കാർ എന്നിവർക്കാണ് രണ്ടാം ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നത് ആശങ്ക ഉയർത്തുകയാണ്. എട്ടിലേക്ക് താഴ്ന്ന ടിപിആർ 10ലേക്ക് അടുക്കുകയാണ്. അതായത് 100 പേരെ പരിശോധിക്കുമ്പോൾ 10 പേർ കേരളത്തിൽ കോറോണ ബാധിതരാകുകയാണ്.
Post Your Comments