ലണ്ടന്‍: കോവിഡ് നിരക്ക് ഉയരുന്നു, പട്ടാളത്തിന്റെ സഹായം തേടി സര്‍ക്കാര്‍. ബ്രിട്ടനിലാണ് കോവിഡിനെ തുരത്താന്‍ സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുന്നത്. കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും കുത്തനെ ഉയരുകയാണ്. മുപ്പത്തിയഞ്ച് ലക്ഷത്തോളം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 95,000 കടന്നു. ഇന്നലെ മാത്രം 1820 പേരാണ് മരിച്ചത്. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പടെ വലിയൊരു ശതമാനം ആളുകളും രോഗബാധിതരാണ്. ഇപ്പോഴിതാ ആരോഗ്യവകുപ്പിനെ സഹായിക്കാന്‍ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് സര്‍ക്കാര്‍.
Read Also : ലോക രാഷ്ട്രങ്ങൾക്ക് മുന്നിൽ പുതു ശക്തിയായി ഇന്ത്യ; കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചത് 92 രാജ്യങ്ങള്‍
ലണ്ടനിലും മിഡ് ലാന്‍സിലുമാണ് സ്ഥിതി ഏറ്റവും ഗുരുതരം. ഇവിടത്തെ ആശുപത്രികളിലെ മുക്കാല്‍ ഭാഗം ജീവനക്കാരും വൈറസിന്റെ പിടിയിലായി. ഇതോടെ ബര്‍മിങാം ക്യൂന്‍ എലിസബത്ത് ആശുപത്രി, കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, വാര്‍വിക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലെല്ലാം സൈനിക സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്.
ഓരോ ആശുപത്രിയിലും ഇരുന്നൂറോളം സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്തെ കൂടുതല്‍ ആശുപത്രികളിലേക്ക് സൈനികരെ നിയോഗിക്കേണ്ടി വരും.പല ആശുപത്രികളും വെന്റിലേറ്ററുകളുടെയും കിടക്കകളുടെയുമൊക്കെ ക്ഷാമം നേരിടുന്നുണ്ട്.
Post Your Comments