Latest NewsKeralaNews

നരേന്ദ്ര മോദിയ്ക്കായി പട നയിച്ചവര്‍ കേരളത്തിലേക്ക് ; തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉറപ്പാക്കാന്‍ ബിജെപി

പാര്‍ട്ടിയ്ക്കുള്ളിലെ തിരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉറപ്പാക്കാനും ബിജെപിയുടെ സാധ്യതകള്‍ പഠിയ്ക്കാനുമായി പ്രത്യേക സംഘം കേരളത്തിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന ഉറപ്പാണ് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്തുയരാന്‍ ബിജെപിക്കായില്ല. ഈ സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സാധ്യതകള്‍ പഠിക്കാന്‍ കേന്ദ്ര നേതൃത്വം മുന്‍കൈയെടുത്ത് പ്രത്യേക സംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചത്.

പാര്‍ട്ടിയ്ക്കുള്ളിലെ തിരഞ്ഞെടുപ്പ് വിദഗ്ധരടക്കമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. തദ്ദേശ തിരഞ്ഞെടുപ്പിലെ നിറം മങ്ങിയ പ്രകടനമാണ് കേന്ദ്ര ഇടപെടലിന് കാരണം. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി സംസ്ഥാനത്തുട നീളം ഇവര്‍ യാത്ര ചെയ്യും. ന്യൂനപക്ഷ- ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം, സംഘടന അടിത്തറ തുടങ്ങിയവ പഠന വിധേയമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ക്യാംപയിന്‍ നയിച്ചവരാണ് സംഘത്തില്‍ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button