ന്യൂഡൽഹി : ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ മഴയെ സാരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read Also : ക്ഷേത്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ബിജെപിയുടെ രഥയാത്ര
നേച്ചർ ക്ലൈമറ്റ് ചേയ്ഞ്ച് എന്ന മാസികയാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. വരും കാലങ്ങളിൽ ഏഷ്യയിൽ കാർബൺ വാതകങ്ങളുടെ അളവിൽ കവിഞ്ഞ പുറന്തളളൽ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു . ഏഷ്യയിലും വടക്ക് അറ്റ്ലാന്റിക്കിലും താപനില ഗണ്യമായി ഉയരും.
റെയ്ൻ ബെൽറ്റിന്റെ വടക്കോട്ടുളള സ്ഥാനമാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായി ഗവേഷകർ പറയുന്നത്. 2100 ആകുമ്പോഴേക്കും ബെൽറ്റിന് കൂടുതൽ സ്ഥാനഭ്രംശം സംഭവിക്കുമെന്നും ഇത് പ്രളയ സാധ്യത കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. ആഗോള ജൈവവൈവിധ്യത്തേയും ഭക്ഷ്യസുരക്ഷയേയും ഇത് ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു.
Post Your Comments