
മാനന്തവാടി: പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ ദേഷ്യത്തിൽ കാമുകിയുടെ നഗ്നചിത്രങ്ങള്‍ വ്യാജമായി നിര്‍മ്മിച്ച് സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ ആയിരിക്കുന്നു. തവലോട്ടുകോണം സ്വദേശി അനന്തു (21)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുമായി അനന്തു പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ബന്ധം വഷളാവുകയായിരുന്നു ഉണ്ടായത്. ഇതോടെ യുവതി ബന്ധത്തില്‍ നിന്നും പിന്മാറാന് തീരുമാനിച്ചു. പെൺകുട്ടിയുടെ പിന്മാറലാണ് യുവാവിനെ പ്രകോപിപ്പിച്ചത് .സംഭവത്തില്‍ യുവാവിന്റെ ലാപ്ടോപ്പ്, മൊബെല്‍ ഫോണ്‍ എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഐടി നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് അനന്തുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments