COVID 19Latest NewsNewsSaudi ArabiaGulf

കോവിഡ് ബാധിച്ചു പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

റിയാദ്​: കൊറോണ വൈറസ് രോഗം ബാധിച്ച് മലയാളി പ്രവാസി ജിദ്ദയിൽ മരിച്ചു. കൊല്ലം വടക്കേവിള കോളജ് നഗർ സ്വദേശി ആഷ്ന ഡേലിൽ സലീം റാവുത്തർ (66) ആണ് സുലൈമാനിയ ഈസ്റ്റ്​ ജിദ്ദ ആശുപത്രിയിൽ മരിച്ചിരിക്കുന്നത്​. രോഗബാധയെ തുടർന്ന് അവിടെ ചികിത്സയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. 35 വർഷമായി സൗദിയിൽ പ്രവാസിയായിരുന്നു. കഴിഞ്ഞ 10 വർഷമായി ജിദ്ദ അബുദാവൂദ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.

ഭാര്യ: അഫീറാ സലീം. മക്കൾ: ഷബ്ന റാണി, ഷഹന റാണി. മരുമക്കൾ: നിസാം (യാംബു), ഷമീർ. ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങളുമായി മരുമകൻ നിസാം ജിദ്ദയിൽ ഉണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button