ന്യൂഡൽഹി : ഗുജറാത്തിലെ സൂറത്തിലുണ്ടായ വാഹന ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം വാഹന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരാതാശ്വാസ നിധിയിൽ നിന്നും 2 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സൂറത്തിലെ നടപ്പാതയിൽ കിടന്നുറങ്ങിയവർക്കിടയിലേയ്ക്ക് ട്രക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ 13 പേരാണ് മരിച്ചത്. രാജസ്ഥാനിലെ ബന്ഡസ്വാഡാ ജില്ലയിൽ നിന്നുള്ള തൊഴിലാളികളാണ് കൂട്ടത്തോടെ അപകടത്തിൽപ്പെട്ടത്. കരിമ്പ് കയറ്റി വന്ന ഒരു ട്രാക്റ്ററും ട്രക്കും കൂട്ടിയിടിച്ച ശേഷം, ട്രക്ക് ഡ്രൈവർക്ക് നിയന്ത്രണം തെറ്റി വണ്ടി ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
Post Your Comments