Latest NewsNewsIndia

ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് പിടിയില്‍ ; സംഘത്തില്‍ നിരവധി സ്ത്രീകളും

കുഞ്ഞിന്റെ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘത്തെ വലയിലാക്കുകയായിരുന്നു

മുംബൈ : ദത്തെടുത്ത കുഞ്ഞുങ്ങളെ വില്‍ക്കുന്ന വന്‍ റാക്കറ്റ് മുംബൈയില്‍ പിടിയില്‍. മുംബൈ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരടങ്ങിയ സംഘത്തെ അറസ്റ്റ് ചെയ്തത്. ആരതി ഹിര്‍മാനി സിംഗ്, രുക്ഷര്‍ ഷെയ്ഖ്, രുപാലി വര്‍മ, നിഷ അഹിരെ, ഗീതാഞ്ജലി ഗെയ്ക്വാദ്, സഞ്ജയ് പദം എന്നിവരാണ് അറസ്റ്റിലായത്.

കുഞ്ഞിന്റെ വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘത്തെ വലയിലാക്കുകയായിരുന്നു. പെണ്‍കുട്ടികളെ 60000 രൂപയ്ക്കും ആണ്‍കുട്ടികളെ ഒന്നര ലക്ഷം രൂപയ്ക്കുമാണ് സംഘം വില്‍പന നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അമ്മമാരെ കെണിയിലാക്കിയാണ് സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കിയിരുന്നത്.

ചോദ്യം ചെയ്യലിലാണ് കുഞ്ഞുങ്ങളെ 60000 രൂപയ്ക്കും ഒന്നര ലക്ഷം രൂപയ്ക്കും വില്‍പന നടത്തിയതായി സംഘം സമ്മതിച്ചത്. അവസാന 6 മാസത്തിനുള്ളില്‍ 4 കുഞ്ഞുങ്ങളെ ഇവര്‍ വില്‍പന നടത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ചോദ്യം ചെയ്യലില്‍ ഹീന ഖാന്‍, നിഷ അഹിര്‍ എന്നീ രണ്ട് ഏജന്റുമാരെയും അവര്‍ വെളിപ്പെടുത്തി. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button