ശ്രീനഗര്‍: തകര്‍ന്ന പാലം 60 മണിക്കൂറിനുള്ളില്‍ പുനര്‍നിര്‍മ്മിച്ച് ഇന്ത്യൻ സൈന്യം. ജമ്മു-ശ്രീനഗര്‍ ഹൈവേയിലെ റംബാന്‍ സമീപത്തെ കെല മോര്‍ഗിലാണ് 110 അട് നീളമുള്ള ബെയ്ലി പാലം നിര്‍മ്മിച്ചത്. ജനുവരി 10ന് പാലം തകര്‍ന്നതിനാല്‍ ഇവിടെ കഴിഞ്ഞ ആറ് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു. ദേശീയപാത അതോറിറ്റിയും തദ്ദേശ ഭരണകൂടവും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് നിര്‍മ്മാണം ഏറ്റെടുത്തത്. എന്നാൽ 50ഓളം തൊഴിലാളികള്‍ 60 മണിക്കൂര്‍ അഹോരാത്രം ജോലി ചെയ്താണ് പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
Read Also: അറബ് സൗഹൃദം ഊട്ടിഉറപ്പിച്ച് ട്രംപ്; സൗഹൃദത്തിനൊരുങ്ങി ഇസ്രായേല്‍
എന്നാൽ 60 മണിക്കൂറിനുള്ളില്‍ സൈന്യം പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ടീം 99ആര്‍സിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടന്നത്. ശനിയാഴ്ച ട്രയല്‍ നടന്നു. പാലം തകര്‍ന്നതിനാല്‍ ഈ പ്രദേശത്തേക്കുള്ള അവശ്യസാധനങ്ങളുടെ നീക്കം നിലച്ചിരിക്കുകയായിരുന്നു.
Post Your Comments