Latest NewsNewsInternational

ജനിതക മാറ്റം സംഭവിച്ച വൈറസ് അമേരിക്കയില്‍ വ്യാപിക്കുന്നു, നിയന്ത്രിക്കാനാകാതെ മരണവും

വാഷിംഗ്ടണ്‍ : ജനിതക മാറ്റം സംഭവിച്ച വൈറസ് അമേരിക്കയില്‍ വ്യാപിക്കുന്നു, നിയന്ത്രിക്കാനാകാതെ മരണവും കൂടുന്നു. ഇന്നലെ അമേരിക്കയില്‍ 1,91,897 പേര്‍ക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. 3,414 മരണങ്ങളാണ് ഇന്നലെ മാത്രം ഇവിടെ രേഖപ്പെടുത്തിയത്. കോവിഡ് വ്യാപന തോതില്‍ ഏതാണ്ട് അമേരിക്കയോടൊപ്പം നിന്നിരുന്ന ഇന്ത്യയിലും ബ്രസീലിലും പക്ഷെ, രോഗബാധ നിയന്ത്രണ വിധേയമാകുന്നു എന്ന സൂചനകള്‍ ലഭിക്കുന്നുണ്ട്. അതിനിടയില്‍ അമേരിക്കയ്ക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ട്, ജനിതകമാറ്റം വന്ന് മൂന്നോളം പുതിയ ഇനം കൊറോണകള്‍ കണ്ടെത്തിയതായി അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

Read Also : മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസത്തിനും സന്തോഷത്തിനും വക നല്‍കി സംസ്ഥാന ബജറ്റ്

അമേരിക്കയില്‍ വച്ചു തന്നെ ജനിതകമാറ്റം സംഭവിച്ച ഈ മൂന്ന് ഇനങ്ങളും തീവ്രമായ വ്യാപനശേഷി ഉള്ളതാണെന്നാണ് കരുതപ്പെടുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇനിയും ഇത്തരത്തിലുള്ള പുതിയ ഇനങ്ങള്‍ ഉണ്ടാകാം എന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ അനുമാനിക്കുന്നത്. ഇതുപോലത്തെ തീവ്ര വ്യാപനശേഷിയുള്ള പുതിയ ഇനങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതോടെ കോവിഡ് കൂടുതല്‍ പേരിലേക്ക് പകര്‍ന്നേക്കാം എന്നും ഇവര്‍ പറയുന്നു. ഇനിയുള്ള ലോകത്ത് ഇത്തരത്തിലുള്ള സൂപ്പര്‍ കൊറോണകളായിരിക്കും ഉണ്ടാവുക എന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button