പന്തളം : തദ്ദേശ തെരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിലെ അപ്രതീക്ഷിത തോൽവിയിൽ സിപിഎം ഏരിയാ കമ്മറ്റി നേതാക്കൾക്കെതിരെ വീണ്ടും നടപടി. ഏഴ് ഏരിയാ കമ്മറ്റി അംഗങ്ങളെ താക്കീത് ചെയ്തു. ഒരു മാസം കൊണ്ട് പ്രവർത്തനം മെച്ചപ്പെടുത്തിയില്ലെങ്കിൽ കമ്മറ്റിയിൽ നിന്ന് പുറത്താക്കുമെന്നും പുതിയ ഏഴു പേരെ കണ്ടെത്തുമെന്നുമാണ് താക്കീത്. നഗരസഭയിൽ ഏഴ് സീറ്റ് മാത്രം ഉണ്ടായിരുന്ന ബിജെപി 18 സീറ്റ് നേടിയാണ് ഇത്തവണ ഭരണം പിടിച്ചത്.
തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ ഏരിയ കമ്മറ്റി സെക്രട്ടറി ഇ ഫസലിനെ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. തോൽവിക്ക് കാരണം സംഘടനാ പ്രവർത്തനത്തിലെ വീഴ്ചയാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹർഷാകുമാറിനാണ് പുതിയ ചുമതല.
അതേസമയം പാർട്ടി നേതാക്കളുടെ വഴിവിട്ട ബന്ധങ്ങളും എസ്.ഡി.പി.ഐയുമായുള്ള ബന്ധവുമാണ് തോൽവിക്ക് കാരണമെന്ന് ഒരു വിഭാഗം അണികൾ പറയുന്നത്. എന്നാൽ ശബരിമല വിഷയത്തിൽ എടുത്ത തീരുമാനമാണ് തോൽപ്പിച്ചതെന്നാണ് ബഹുഭൂരിപക്ഷം അണികളുടേയും വിശ്വാസം.
Post Your Comments