KeralaLatest NewsNews

ഒടുവിൽ സിദ്ദീഖ്​ കാപ്പനെ കയ്യൊഴിഞ്ഞ് സംസ്ഥാന സർക്കാർ

ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ വാ​ര്‍​ത്ത​ശേ​ഖ​രി​ക്കാ​ന്‍ പോ​ക​വെ അ​റ​സ്​​റ്റി​ലാ​യി ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പന്റെ മോ​ച​ന വിഷയത്തില്‍ ഇടപെടുന്ന കാര്യത്തില്‍ വീണ്ടും കൈമലര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പി. ഉബൈദുല്ല എം.എല്‍.എയാണ്​ ചോദ്യോത്തര വേളയില്‍ വിഷയം സഭയുടെ ശ്രദ്ധയില്‍പെടുത്തിയത്.

രാജ്യത്തിെന്‍റ വിവിധ ഭാഗങ്ങളില്‍ സാധാരണ നിയമനടപടികള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ അനുഭവിക്കുന്ന കാര്യങ്ങളാണ് ഉബൈദുല്ല ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാറിന് വളരെയധികം പരിമിതിയുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. നിയമനപടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ബന്ധപ്പെട്ടവര്‍ എത്തിച്ച്‌ കൊടുക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടുന്നതില്‍ അങ്ങേയറ്റത്തെ പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: 1000 ‘കാമുകിമാരെ’ തടവില്‍ പാര്‍പ്പിച്ച ‘കള്‍ട്ട്​’ നേതാവിന്​ 1,075 കൊല്ലം തടവ്

മോചനത്തിനായി ഇ​ട​പെ​ട​​ണ​മെ​ന്ന്​ സി​ദ്ദീ​ഖ്​ കാ​പ്പ​‍െന്‍റ ഭാ​ര്യ റെ​യ്​​ഹാ​ന​ത്ത്​ നേരത്തെ മുഖ്യമന്ത്രിയോട്​ അ​ഭ്യ​ര്‍​ഥി​ച്ചിരുന്നു. സര്‍ക്കാര്‍ ഇടപെടണമെന്ന്​ ആവശ്യപ്പെട്ട്​ സിദ്ദീഖ്​ കാപ്പന്‍റെ കുടുംബം ചൊവ്വാഴ്ച സെക്രട്ടറിയേറ്റ്​ പടിക്കലില്‍ ധര്‍ണ നടത്തുന്നുണ്ട്​. ഒ​ക്​​ടോ​ബ​ര്‍ അ​ഞ്ചി​ന്​ ഹാ​ഥ​റ​സി​ലേ​ക്ക്​ പോ​ക​വെ​യാ​ണ്​ സി​ദ്ദീ​ഖ്​ കാ​പ്പ​നെ യു.​പി ​പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ​െ​ച​യ്​​ത​ത്. വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ നേ​ര​ത്തേ മു​ഖ്യ​മ​ന്ത്രിക്ക്​ ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ന്​ മ​റ്റൊ​രു സം​സ്​​ഥാ​ന​ത്തെ കേ​സാ​യ​തി​നാ​ല്‍ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് എ.​ഡി.​ജി.​പി​യി​ല്‍നി​ന്ന്​ ല​ഭി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button