Latest NewsNewsIndia

പാകിസ്ഥാൻ ഭീകരതയെ സംരക്ഷിക്കുന്നു, ശക്തമായ തിരിച്ചടി ഇന്ത്യൻ സൈന്യം നൽകുമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി : പാകിസ്ഥാൻ ഭീകരതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കുന്ന രാജ്യമായി മാറിയെന്ന് കരസേനാ മേധാവി ജനറൽ എം.എം.നരവനേ. ഇന്ത്യൻ സൈന്യത്തിന്റെ ജാഗ്രത ഭീകരതയ്‌ക്കെതിരെ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരരോട് ഒരു തരി സഹതാപവും ഇന്ത്യൻ സൈന്യത്തിനില്ല. ശക്തമായ തിരിച്ചടി നൽകും. ഏതു സമയത്തും എവിടേയും അതീവ കൃത്യതയോടെ ഇന്ത്യൻ സൈന്യം പ്രതികരിക്കും. ഇന്ത്യയുടെ ഈ സന്ദേശം ലോകമെമ്പാടും നൽകിക്കഴിഞ്ഞു എന്നും കരസേനാ മേധാവി പറഞ്ഞു. കരസേനാ ദിനത്തിന് മുന്നോടിയായ വാർഷിക വാർത്താസമ്മേളനത്തിലാണ് അദ്ദേഹം സൈന്യത്തിന്റെ നയം വ്യക്തമാക്കിയത്.

രാജ്യസുരക്ഷയാണ് സൈന്യത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനായി സൈന്യം എല്ലാ സാങ്കേതിക വിദ്യകളും സ്വായത്തമാക്കുകയാണ്. സൈന്യത്തെ ആധുനിക രീതിയിൽ സുസജ്ജമാക്കുകയാണ് ഉദ്ദേശം. വടക്ക് കിഴക്കൻ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. എവിടേയും സമാധാനമാണ് സൈന്യം ആഗ്രഹിക്കുന്നതെന്നും നരവാനേ പറഞ്ഞു.

shortlink

Post Your Comments


Back to top button