ചെറുതുരുത്തി: 26 കാരനായ യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. പൈങ്കുളം അയ്യപ്പനെഴുതച്ഛൻ പടിക്ക് സമീപ കിഴക്കേ മേനത്ത് വീട്ടിൽ ബാലൻെറ മകൻ രോഹിതിന്റെ മൃതദേഹമാണ് പൈങ്കുളം പാറക്കടവ് ഭാഗത്ത് നിന്നും ഞായറാഴ്ച രാവിലെ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കൂട്ടുകാരുമൊന്നിച്ച് കാട്ടുപന്നിയെ പിടിക്കാൻ ലൈനിൽ നിന്ന് വൈദ്യുതി എടുത്ത് എർത്ത് കമ്പി വെച്ചിരുന്നു. ഇതിൽ തട്ടിയാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചെറുതുരുത്തി സി.ഐ സുരേന്ദ്രൻ കള്ളിയാടൻ പറഞ്ഞു.
Post Your Comments