ഡെറാഡൂണ്‍ : വിദ്യാഭ്യാസ മേഖലയ്ക്ക് തിലകക്കുറിയായി അടല്‍ ഉത്കൃഷ്ടവിദ്യാലയം. ഉത്തരാഖണ്ഡില്‍ വിദ്യാഭ്യാസ മേഖലയില്‍ 190 സ്‌കൂളുകളാണ് തുറക്കാന്‍ ഒരുങ്ങുന്നത്. അടുത്ത വിദ്യാഭ്യാസ വര്‍ഷത്തില്‍ എല്ലാ സ്‌കൂളുകളും പഠനത്തിനായി തയ്യാറാകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത് പറഞ്ഞു. സി.ബി.എസ്.സി നിയന്ത്രണത്തിലുള്ള വിദ്യാലയങ്ങളാണ് അടല്‍ ഉത്കൃഷ്ട വിദ്യാലയങ്ങളെന്ന നിലയില്‍ അറിയപ്പെടുന്നത്.
കൊറോണയുടെ പശ്ചാത്തലത്തില്‍ നിശ്ചലമായ വിദ്യാഭ്യാസ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് അടല്‍ ഉത്കൃഷ്ടവിദ്യാലയ പദ്ധതിയിലൂടെ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011 സെന്‍സസ് പ്രകാരം ഒരു കോടി 90 ലക്ഷമാണ് ഉത്തരാഖണ്ഡിലെ ജനസംഖ്യ. ഹിന്ദി ഔദ്യോഗിക ഭാഷയാണെങ്കിലും സംസ്‌കൃതം രണ്ടാമത്തെ ഔദ്യോഗികഭാഷയായി അംഗീകരിച്ചിട്ടുള്ള സംസ്ഥാനമെന്ന പ്രത്യേകതയും ഉത്തരാഖണ്ഡിനുണ്ട്.
Post Your Comments