തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ‘സന്നദ്ധ സേന’യുടെ ബ്രാന്റ് അംബാസഡര്‍ ആയി ചലച്ചിത്ര താരം ടൊവിനോ തോമസ്. പ്രകൃതി ദുരന്തങ്ങള്‍ അടക്കമുളള പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായം എത്തിക്കാനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സന്നദ്ധ സേനയുടെ ബ്രാന്റ് അംബാസഡര്‍ പദവിയാണ് ടൊവിനോ തോമസ് സ്വീകരിച്ചത്. എന്നാൽ ടൊവിനോയുടെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
” പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തീര്‍ത്ത വെല്ലുവിളികള്‍ ലോകത്തിനു തന്നെ മാതൃകയാകുന്ന വിധത്തില്‍ മറികടന്ന ഒരു ജനതയാണ് നമ്മള്‍. ഒത്തൊരുമയോടെയും ദൃഢനിശ്ചയത്തോടെയും തങ്ങളുടെ സഹജീവികളുടെ നന്മയ്ക്കും സുരക്ഷയ്ക്കുമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമായി മുന്നോട്ടു വന്ന മനുഷ്യരാണ് ഈ ഘട്ടങ്ങളിലെല്ലാം നമ്മുടെ കാവലായി മാറിയത്. ഈ കോവിഡ് കാലത്തും ആയിരക്കണക്കിനാളുകള്‍ ഈ നാടിനു വേണ്ടി അണിചേരുകയും സര്‍ക്കാരിന്‍്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്തു.
അവരെ കൂട്ടിച്ചേര്‍ക്കുവാനും, കൂടുതല്‍ ആളുകള്‍ക്ക് സേവന സന്നദ്ധരായി മുന്നോട്ടു വരാനും പ്രവര്‍ത്തിക്കാനുമുള്ള ഒരു സംവിധാനം ഒരുക്കുവാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ ഇത്തരമൊരു സന്നദ്ധ സേന നമുക്ക് വലിയ മുതല്‍ക്കൂട്ടായി മാറും. സാമൂഹിക സന്നദ്ധ സേനയിലേയ്ക്ക് ഇനിയും ഒരുപാട് യുവാക്കാള്‍ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യസേവനത്തിന്‍്റെ ഈ മഹത് സന്ദേശം അവരിലേയ്ക്ക് പകരാനും, സന്നദ്ധ സേനയുടെ ഭാഗമാകാന്‍ അവരെ പ്രചോദിപ്പിക്കാനുമായി മലയാളികളുടെ പ്രിയപ്പെട്ട ചലച്ചിത്ര നടന്മാരിലൊരാളായ ടൊവിനോ തോമസ് മുന്നോട്ടു വന്നിരിക്കുകയാണ്.
Read Also: ട്രംപ് അനുകൂല മുദ്രാവാക്യം; ഇന്ത്യന്‍ പതാക ഉയര്‍ത്തിയത് രാജ്യസ്‌നേഹം കാരണമെന്ന് കൊച്ചി സ്വദേശി
സന്നദ്ധ സേനയുടെ ബ്രാന്‍്റ് അംബാസഡര്‍ ആകുവാനുള്ള ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുത്തതില്‍ നന്ദി പറയുന്നു. കഴിഞ്ഞ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിസ്വാര്‍ത്ഥമായി പങ്കു ചേര്‍ന്ന് സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്‍്റെ സാന്നിദ്ധ്യം കൂടുതല്‍ ആളുകളിലേയ്ക്ക് സന്നദ്ധ സേനയുടെ സന്ദേശമെത്തികാന്‍ സഹായകരമാകും. സാമൂഹിക സന്നദ്ധ സേനയ്ക്കും ടൊവിനോ തോമസിനും ഹൃദയപൂര്‍വം ഭാവുകങ്ങള്‍ നേരുന്നു”.
Post Your Comments