![](/wp-content/uploads/2020/12/gang-rape-1.jpg)
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസുകാരന്‍ അറസ്റ്റിൽ ആയിരിക്കുന്നു. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഗോഡ് വിനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. 17 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രഭാത സവാരിക്കിടെ പരിചയപ്പെട്ട 17കാരിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പരാതിയിൽ പറഞ്ഞിരിക്കുന്നത്. പരാതിക്ക് പിന്നാലെ വനിതാ പൊലീസ് സെല്ലിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസുകാരനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വകുപ്പുതല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
Post Your Comments