കാസർഗോഡ്: കാനത്തുരിൽ ഭർത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. ഭർത്താവ് വിജയൻ തൂങ്ങി മരിച്ചു. കൊലപാതകത്തിന് പിന്നിൽ കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു.
കാനത്തൂര്‍ സ്വദേശി ബേബിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിജയനെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ബേബിയെ ഒരാള്‍ ശല്യപ്പെടുത്തുന്നതായി വിജയന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വിജയന്‍ ഉപയോഗിച്ച തോക്കിന് ലൈസന്‍സില്ലെന്ന് സ്ഥിരീകരിച്ചു.
Post Your Comments