വഡോദര : രാജ്യത്തെ ആദ്യ വനിതാ നിയന്ത്രിത ചരക്ക് തീവണ്ടി സര്‍വ്വീസ് നടത്തി പശ്ചിമ റെയില്‍വെ. ജനുവരി 5നായിരുന്നു രാജ്യത്തിന് അഭിമാനകരമായ സര്‍വ്വീസ് നടത്തിയത്. ട്വിറ്ററിലൂടെ ഈ വാര്‍ത്ത പശ്ചിമ റെയില്‍വെ ഷെയര്‍ ചെയ്തതിന് പിന്നാലെ റയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ വനിതാ ജീവനക്കാരെ അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണത്തിന് മികച്ച ഉദാഹരണമാണ് റെയില്‍വെ കുറിച്ചതെന്ന് പിയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയിലെ വസായ് റോഡ് റെയില്‍വെ സ്റ്റേഷനില്‍ നിന്നും ഗുജറാത്തിലെ വഡോദരയിലേക്കായിരുന്നു ചരക്ക് വണ്ടി സര്‍വ്വീസ്. കുംകും ഡോങ്ക്റെ, ഉദിതാ വെര്‍മ, ആകാന്‍ശ റായി എന്നിവരടങ്ങിയ മൂന്നംഗ ടീമാണ് ട്രെയിന്‍ സര്‍വ്വീസ് നിയന്ത്രിച്ചത്. പരമ്പരാഗത വിശ്വാസങ്ങളെ പശ്ചിമ റെയില്‍വെ മറികടന്നെന്നും വനിതകള്‍ക്ക് ചെയ്യാവുന്നതല്ലാതെ ഒരു ജോലിയുമില്ലെന്ന് തെളിയിച്ചെന്നും പശ്ചിമ റെയില്‍വെ അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.
Post Your Comments