KeralaLatest NewsNews

കസ്റ്റംസിനെതിരെ സിപിഎംൻ്റെ അവകാശ ലംഘന നോട്ടീസ്

കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ മറുപടിയില്‍ നിയമസഭാചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് അതിരൂക്ഷമായ ഭാഷയിൽ പരാമർശം നടത്തിയിരുന്നു

തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനേയും നിയമസഭയേയും അപമാനിച്ചു എന്നാരോപിച്ച് ക്കകസ്റ്റംസിനെതിരെ സിപിഎമ്മിന്റെ അവകാശലംഘനനോട്ടിസ്. നിയമസഭാസെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടി പരസ്യപ്പെടുത്തി എന്ന് പറഞ്ഞ് റാന്നി എംഎൽഎ രാജു എബ്രഹാമാണ് നോട്ടിസ് നല്‍കിയത്.ഒരാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ഉടനെ അയാളെ കുറ്റവാളിയായി കാണുന്നത് ശരിയല്ലെന്നും അത് ചട്ടങ്ങളുടെ ലംഘനമാണ് എന്നും കസ്റ്റംസിനെതിരായ നോട്ടീസിൽ പറയുന്നു. മറുപടി നിയമസഭാസെക്രട്ടറിക്ക് ലഭിക്കും മുന്‍പ് മാധ്യമങ്ങള്‍ക്ക് നല്‍കിയത് മനപ്പൂർവ്വമാണെന്നും നോട്ടിസില്‍ ആരോപിക്കുന്നു.

Also related: പെട്രോൾ വില വീണ്ടും വർദ്ധിച്ചു, ലിറ്ററിന് 91 രൂപ

നിയമസഭാ സെക്രട്ടറിക്ക് കിട്ടിയ നോട്ടീസ് നിയമസഭാ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിക്ക് കൈമാറാൻ ആണ് സാധ്യത.സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നൽകിയപ്പോൾ, അതിന് സ്പീക്കറുടെ അനുമതി വേണം എന്ന് പറഞ്ഞ് കസ്റ്റംസിന് നിയമസഭാ സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ നിയമസഭാ സെക്രട്ടറിക്ക് നല്‍കിയ മറുപടിയില്‍ നിയമസഭാചട്ടം 165 കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് അതിരൂക്ഷമായ ഭാഷയിൽ പരാമർശം നടത്തിയിരുന്നു.

Also related: സ്പീക്കറുടെ കുരുക്ക് മുറുകുന്നു, അയ്യപ്പനെ ചോദ്യം ചെയ്തത് 9 മണിക്കൂർ, നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന

അതിനെതിരെ വിവരങ്ങൾ ചോദിക്കാൻ വിളിച്ചു വിളിച്ചുവരുത്തിയ ആളെയാണ് കസ്റ്റംസ് കുറ്റവാളിയായിട്ടാണ് പൊതുസമൂഹത്തിന് മുന്നിൽ കസ്റ്റംസ് ചൂണ്ടിക്കാട്ടി എന്നാരോപിച്ചാണ് നോട്ടീസ്. മുമ്പ് ലൈഫ് പദ്ധതിയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ഇഡിക്കെതിരെ ജെയിംസ് മാത്യു എംഎൽഎയും സമാന രീതിയിൽ അവകാശ ലംഘന നോട്ടീസ് നൽകിയിരുന്നു

shortlink

Post Your Comments


Back to top button