KeralaLatest NewsNews

ബഹിഷ്‌കരിക്കാതെ ബിജെപി; പിണറായി സർക്കാരിന്റെ അവസാനത്തെ നയപ്രഖ്യാപനം പൂർത്തിയാക്കി ഗവർണർ

20000 കോ​ടി​യു​ടെ കോ​വി​ഡ്‌ പാ​ക്കേ​ജ്‌ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ സ​ര്‍​ക്കാ​രാ​ണി​ത്‌.

തി​രു​വ​ന​ന്ത​പു​രം: പിണറായി സർക്കാരിന്റെ പ​തി​നാ​ലാം നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​റെ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ട സ​ര്‍​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക​ളെ ഗ​വ​ര്‍‌​ണ​ര്‍ പ്ര​ശം​സി​ച്ചു. ലോ​ക് ഡൗ​ണ്‍ കാ​ല​ത്ത് ആ​രെ​യും പ​ട്ടി​ണി​ക്കി​ടാ​തെ സ​ര്‍​ക്കാ​ര്‍ ശ്ര​ദ്ധി​ച്ചു​വെ​ന്ന് ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞു. എന്നാൽ നി​യ​മ​സ​ഭാ​സ​മ്മേ​ളനം ബഹിഷ്‌കരിക്കാതെ ബിജെപി. തുടക്കം മുതൽ ഒടുക്കം വരെ ഒ രാജഗോപാൽ സഭയിൽ ഉണ്ടായിരുന്നു.

ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി ഗ​വ​ര്‍​ണ​ര്‍ സ​ഭ​യി​ലെ​ത്തി​യ​പ്പോ​ള്‍​ത്ത​ന്നെ പ്ര​തി​പ​ക്ഷ ഭാ​ഗ​ത്തു നി​ന്നും സ്പീ​ക്ക​ര്‍​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ങ്ങി​യി​രു​ന്നു. ന​യ​പ്ര​ഖ്യാ​പ​ന ത​ട​സ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷ​ത്തെ ഗ​വ​ര്‍​ണ​ര്‍ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചു. സ​ഭ​യി​ലെ മ​ര്യാ​ദ​ക​ള്‍ ഓ​ര്‍​മ്മി​ച്ചി​ച്ചു​കൊ​ണ്ട് അ​ല്‍​പ്പം പ​രു​ഷ​മാ​യി​ട്ടു ത​ന്നെ​യാ​ണ് ഗ​വ​ര്‍​ണ​ര്‍ ത​ന്നെ പ്ര​സം​ഗം തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​ത്.

Read Also: കര്‍ഷകരെ ലക്ഷ്യമിട്ട് ബിജെപി; ജെ.പി നദ്ദ വീണ്ടും പശ്ചിമബംഗാളിൽ

കോ​വി​ഡി​നെ നേ​രി​ടാ​ന്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ചു. 20000 കോ​ടി​യു​ടെ കോ​വി​ഡ്‌ പാ​ക്കേ​ജ്‌ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ സ​ര്‍​ക്കാ​രാ​ണി​ത്‌. നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച്‌ കോ​വി​ഡി​നെ നേ​രി​ട്ടു. മു​ന്നോ​ട്ടു​ള്ള പാ​ത​യും ദു​ര്‍​ഘ​ട​മെ​ന്ന് അ​റി​യാം. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്ക​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഗ​വ​ര്‍​ണ​ര്‍ വി​മ​ര്‍​ശി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന പ​ദ്ധ​തി​ക​ള്‍ മു​ന്നോ​ട്ട്‌ കൊ​ണ്ടു​പോ​കാ​ന്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ള്‍ ത​ട​സം നി​ല്‍​ക്കു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്‌ സ​ര്‍​ക്കാ​രി​നോ​ടു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സം ഊ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​താ​ണ്‌. ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്ക്‌ അ​ട​ച്ചു​റ​പ്പു​ള്ള വീ​ടു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി. ദു​രി​ത കാ​ല​ത്ത്‌ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ സേ​വ​നം പ്ര​ശം​സ​നീ​യ​മാ​ണെ​ന്നും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞു. ഫെ​ഡ​റ​ലി​സം ഉ​റ​പ്പാ​ക്കാ​ന്‍ ഉ​ള്ള ന​ട​പ​ടി​ക​ളി​ല്‍ കേ​ര​ളം എ​ന്നും മു​ന്നി​ലെ​ന്ന് ഗ​വ​ര്‍‌​ണ​ര്‍ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യും മ​തേ​ത​ര​ത്വ​വും ഉ​റ​പ്പാ​ക്കാ​ന്‍ കേ​ര​ളം മു​ന്നി​ട്ടി​റ​ങ്ങി​യെ​ന്നും ഗ​വ​ര്‍​ണ​ര്‍ പ്ര​ശം​സി​ച്ചു.

shortlink

Post Your Comments


Back to top button