ലഖ്‌നൗ: യുപിയിൽ വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബുലന്ദ്‌ശഹറിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. വ്യാജമദ്യം കഴിച്ച ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. സംഭവത്തെ തുടർന്ന് പ്രദേശത്തെ മദ്യഷോപ്പുകളിൽ പരിശോധന തുടങ്ങിയതായും ഒരാൾ പുറത്തുനിന്നും മദ്യം കൊണ്ടുവന്നതായി കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്‌ച രാത്രി നിരവധി പേർ മദ്യം കഴിക്കുകയും നാല് പേർ മരിക്കുകയും ചെയ്‌തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ഒരാൾ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവ് നൽകി. സംഭവത്തിൽ സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു. കൂടുതൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
Post Your Comments