KeralaLatest NewsNews

നവജാത ശിശുവിനെ കൊന്ന് കട്ടിലനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ചു; യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി വീട്ടുകാർ

അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.

കാസർകോട്: ബദിയെടുക്കയിൽ നവജാത ശിശുവിനെ കൊന്ന സംഭവത്തിൽ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലയുമായി യുവതി. ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗർഭിണിയായതിന്‍റെ ജാള്യത മറയ്ക്കാനെന്ന് അമ്മ ഷാഹിന. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയിരുന്നു .

എന്നാൽ ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തെരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. വീട്ടുകാർ നടത്തിയ തെരച്ചിലിൽ കട്ടിലനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വയർ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞു.

Read Also: വട്ടിയൂര്‍ക്കാവിൽ ഇക്കുറി വിവി രാജേഷിന് പകരം കൃഷ്ണദാസ്; പുതിയ തന്ത്രവുമായി ബിജെപി

സംഭവത്തിൽ ആദ്യ പ്രസവം കഴിഞ്ഞ് ഉടൻ വീണ്ടും ഗർഭിണിയായതിന്‍റെ ജാള്യത കാരണമാണ് കുഞ്ഞിനെ കൊന്നതെന്ന് ഷാഹിന പോലീസിനോട് സമ്മതിച്ചു . രണ്ടാമത് ഗർഭിണിയായിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് ഭർത്താവും ബന്ധുക്കളും പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ മെഡിക്കൽ പരിശോധനക്ക് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മറ്റന്നാൾ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button