ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയാണ് ചെയ്യുന്നത്. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ എന്നിവയ്ക്ക് ഇത് കാരണമാകുന്നു. ചില ഭക്ഷണങ്ങൾക്ക് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവ് കൂടുതലാണ്. ഇപ്പോൾ ഇതാ ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് അറിയാം.
കോഫി: കോഫി കുടിക്കുന്നത് അധിക കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുകയാണ്. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിങ്ങളുടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കൂടുതൽ കലോറി കളയാൻ സഹായിക്കുകയും ചെയ്യുമെന്ന് ഫുഡ് സയൻസ് ആന്റ് ബയോടെക്നോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ വ്യക്തമാക്കുകയാണ്.
മുട്ട: ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുമെന്ന് അമേരിക്കൻ കോളേജ് ഓഫ് ന്യൂട്രീഷ്യൻ ആൻഡ് ന്യൂട്രീഷ്യണൽ റിസർച്ചിന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുകയാണ്.
ഗ്രീൻ ടീ: ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന എപ്പിഗല്ലോകാടെക്കിൻ ഗാലേറ്റ് (ഇജിസിജി) എന്ന ആന്റിഓക്‌സിഡന്റാണ് കൊഴുപ്പ് കളയാൻ സഹായിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു.
ആപ്പിൾ സിഡാർ വിനാഗിരി: ആപ്പിൾ സിഡാർ വിനാഗിരിയുടെ ഉപയോഗം വയർ നിറയുന്നതിനെ പ്രോത്സാഹിപ്പിച്ചേക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കത്തുന്ന പ്രക്രിയ വർദ്ധിപ്പിക്കുകയും അതുവഴി സംഭരിച്ച കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഒലീവ് ഓയിൽ: ഒലീവ് ഓയിലിൽ അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും നിങ്ങളുടെ ശരീരത്തിൽ ജിഎൽപി -1 ന്റെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
Post Your Comments