Latest NewsIndiaNews

‘റിപ്പബ്ലിക് ദിനാഘോഷം വേണ്ട’; പരേഡ് കണ്ട് ജനങ്ങളെക്കൊണ്ട് കയ്യടിപ്പിക്കുന്ന പരിപാടി റദ്ദാക്കണമെന്ന് തരൂർ

ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമൊക്കെ ആഘോഷിക്കണമെന്നായിരുന്നു ലാമ്പയുടെ അഭിപ്രായം.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റിപ്പബ്ലിക് ദിനാഘോഷം റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മഹാമാരിക്കിടയില്‍ മുമ്പത്തെപ്പോലെ പരേഡ് കണ്ട് ജനങ്ങളെക്കൊണ്ട് കയ്യടിപ്പിക്കുന്ന പരിപാടി നിരുത്തരവാദപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം മൂലം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ പ്രതികരണം. ‘റിപ്പബ്ലിക്ദിനത്തില്‍ നമുക്ക് മുഖ്യാതിഥിയില്ല. എന്തുകൊണ്ട് നമുക്ക് ഒരുപടി മുന്നോട്ടുപോയി ആഘോഷം റദ്ദാക്കിക്കൂടാ..?’ തരൂര്‍ ട്വിറ്ററിലൂടെ ചോദിച്ചു.

Read Also: വീട്ടിലെത്തി മതപഠനം നടത്തി; തിരുവനന്തപുരത്ത് പതിനൊന്നുകാരനെ മാസങ്ങളോളം പീഡിപ്പിച്ച് മദ്രസ അധ്യാപകന്‍; ഒടുവിൽ..

ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി. എന്നാല്‍ റിപ്പബ്ലിക് ദിനം മുമ്പുള്ളതിനേക്കാള്‍ ആഘോഷിക്കേണ്ട സമയമാണിതെന്നാണ് കോണ്‍ഗ്രസ് വക്താവ് അല്‍ക ലാമ്പയുടെ പ്രതികരണം. ജനാധിപത്യവും ഭരണഘടനയും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യദിനവുമൊക്കെ ആഘോഷിക്കണമെന്നായിരുന്നു ലാമ്പയുടെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button