ഈരാറ്റുപേട്ട: മുക്കുപണ്ടം പണയംവച്ച് 90,000 രൂപ തട്ടിയ പ്രതിയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തലപ്പലം സർവിസ് സഹകരണ ബാങ്കിന്റെ പനയ്ക്കപ്പാലം ശാഖയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ഈരാറ്റുപേട്ട ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റ്യനാണ് (47) പിടിയിരിക്കുന്നത്. ഡിസംബർ 28, 30 തീയതികളിലാണ് ജോസ് ബാങ്കിൽ മുക്കുപണ്ടം പണയം പെടുത്തി പണം തട്ടിയിരിക്കുന്നത്. ആദ്യതവണ മാല പണയം വച്ച് 70,000 രൂപയും അടുത്ത ദിവസം കൈചെയിൻ പണയപ്പെടുത്തി 20,000 രൂപയും ജോസ് കൈപ്പറ്റി.
പിന്നീട് സംശയം തോന്നി ബാങ്ക് അധികൃതൻ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വർണമല്ലെന്ന് കണ്ടെത്തുകയുണ്ടായത്. തുടർന്ന് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലാ ഡിവൈ.എസ്.പി സാജു വർഗീസിന്റെ നിർദേശാനുസരണം ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഈരാറ്റുപേട്ട എസ്.ഐ എം.എച്ച്. അനുരാജ്. എസ്.സി.പി.ഒ അരുൺ ചന്ദ്, സി.പി.ഒ കെ.എ. അജിത്ത് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Post Your Comments