![](/wp-content/uploads/2020/11/accident.jpg)
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിൽ കരിമ്പനും ചുരുളിക്കുമിടയിൽ നിയന്ത്രണംവിട്ട കാർ എതിർ ദിശയിൽ നിന്ന് വന്ന ബൈക്കിലിടിച്ചശേഷം 150 അടി താഴ്ചയിലേക്ക് മറിഞ്ഞിരിക്കുന്നു. രണ്ട് വാഹനങ്ങളിലുമായി യാത്രചെയ്തിരുന്ന മൂന്നുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ കഞ്ഞിക്കുഴി ആരോംകുന്നുംപുറത്ത് അപ്പുവിെൻറ മകൻ അമൽ (25), കാറിലുണ്ടായിരുന്ന ചേലച്ചുവട് സ്വദേശികളായ മണലേൽ സോമന്റെ മകൻ മനു (23), ചോറ്റയിൽ സുരേഷിെൻറ മകൻ അഭിജിത് (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
മൂവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരിക്കേറ്റ അഭിജിത്തിനെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി.
Post Your Comments