Latest NewsIndiaNewsInternational

മൂന്ന് വർഷം നീണ്ട അകൽച്ച, മഞ്ഞുരുകി; ഖ​ത്ത​റി​ന് ​എ​തി​രാ​യ​ ​ഉ​പ​രോ​ധം പിൻവലിച്ച് 4 രാജ്യങ്ങൾ

ഗ​ൾ​ഫ് ​പ്ര​തി​സ​ന്ധി​ക്ക് വി​രാ​മം

മൂന്ന് വർഷത്തിലധികം നീണ്ട അകൽച്ചയ്ക്ക് ഒടുവിൽ പരിഹാരം. ഗൾഫ് പ്രതിസന്ധികൾക്ക് വിരാമം. ഖത്തറിനെതിരായ ഉപരോധം പിൻവലിച്ച് നാല് രാജ്യങ്ങൾ. സൗദി അടക്കമുള്ള രാജ്യങ്ങളാണ് ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചത്. വ​ട​​​ക്ക​​​ൻ​​​ ​​​സൗ​​​ദി​​​യി​​​ൽ​​​ ​​​അ​​​ൽ​​​ഉ​​​ല​​​ ​​​പൗ​​​രാ​​​ണി​​​ക​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ 41​-ാ​​​മ​​​ത് ​​​ഗ​​​ൾ​​​ഫ് ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​കൗ​​​ൺ​​​സി​​​ൽ​​​ ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ​​​ ​​​വ​ച്ച് ​രാ​ജ്യ​ങ്ങ​ൾ​ ​ഐ​ക്യ​ക​രാ​റി​ൽ​ ​ഒ​പ്പി​ട്ടു.

ഖ​ത്ത​റി​ന് ​മേ​ൽ​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ ​എ​ല്ലാ​ ​ഉ​പ​രോ​ധ​ങ്ങ​ളും​ ​അ​വ​സാ​നി​പ്പി​ക്കു​ന്നു​വെ​ന്ന് ​സൗ​ദി​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​റി​ലേ​ക്കു​ള്ള​ ​ക​ര,​ ​വ്യോ​മ,​ ​സ​മു​ദ്ര​ ​പാ​ത​ക​ൾ​ സൗദി അറേബ്യ നേരത്തേ തുറന്നിരുന്നു. ഇതോടെ, ആധുനിക ഗൾഫ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധിയ്ക്കാണ് അവസാനമുണ്ടായിരിക്കുന്നത്.

Also Read: ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങിയ ഉടന്‍ ദുരന്തം ; 22-കാരന് ജീവന്‍ നഷ്ടമായത് ലോറിയിടിച്ച്

നാ​​​ല് ​​​വ​​​ർ​​​ഷ​​​ത്തെ​​​ ​​​ഉ​​​പ​​​രോ​​​ധ​​​ത്തി​​​ന് ​​​ശേ​​​ഷം​ ​​​ഖ​​​ത്ത​​​ർ​​​ ​​​അ​​​മീ​​​ർ​​​ ​​​ഷേ​​​യ്ഖ് ​​​ത​​​മീം​​​ ​​​ബി​​​ൻ​​​ ​​​ഹ​​​മ​​​ദ് ​​​അ​​​ൽ​​​ത്താ​​​നി​​​ ​​​സൗ​​​ദി​​​ ​മ​​​ണ്ണി​​​ലെ​​​ത്തി​യെ​ന്ന​ ​പ്ര​ത്യേ​ക​ത​യും​ ​ഉ​ച്ച​കോ​ടി​യി​ലു​ണ്ടാ​യി​രു​ന്നു എന്നതും ഏറെ ശ്രദ്ധേയമായ വിഷയമാണ്. ഭീ​​​ക​​​ര​​​ബ​​​ന്ധം​​​ ​​​ആ​​​രോ​​​പി​​​ച്ച് 2017​​​ലാ​​​ണ് ​​​സൗ​​​ദി​​​ ​​​അ​​​റേ​​​ബ്യ,​​​ ​​​യു എ ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം അവസാനിപ്പിച്ചത്. ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. പി​​​ന്നീ​​​ട് ​​​ഗ​​​ൾ​​​ഫ് ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലോ​​​ ​​​ഗ​​​ൾ​​​ഫ് ​​​സ​​​ഹ​​​ക​​​ര​​​ണ​​​ ​​​കൗ​​​ൺ​​​സി​​​ന്റെ​​​ ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലോ​​​ ​​​ഖ​​​ത്ത​​​ർ​​​ ​​​പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല. ഈ പ്രതിസന്ധിയാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button